കള്ളനോട്ട്: കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: കള്ളനോട്ട് വിതരണത്തിനിടെ കാസര്‍കോട് സ്വദേശികളായ 3 പേരടക്കം 4 പേരെ മംഗളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍ മല്ലം കല്ലുക്കണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ കുണിയ വടക്കുംകര ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (51), ദക്ഷിണകന്നഡ പുത്തൂര്‍ ബല്‍നാട് ബാളിയൂര്‍ കട്ടയിലെ അയൂബ്ഖാന്‍ (51) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 500 രൂപയുടെ 427 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ചെര്‍ക്കളയില്‍ പ്രിന്റിംഗ് പ്രസ് നടത്തുന്ന പ്രിയേഷാണ് […]

മംഗളൂരു: കള്ളനോട്ട് വിതരണത്തിനിടെ കാസര്‍കോട് സ്വദേശികളായ 3 പേരടക്കം 4 പേരെ മംഗളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍ മല്ലം കല്ലുക്കണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ കുണിയ വടക്കുംകര ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (51), ദക്ഷിണകന്നഡ പുത്തൂര്‍ ബല്‍നാട് ബാളിയൂര്‍ കട്ടയിലെ അയൂബ്ഖാന്‍ (51) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 500 രൂപയുടെ 427 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ചെര്‍ക്കളയില്‍ പ്രിന്റിംഗ് പ്രസ് നടത്തുന്ന പ്രിയേഷാണ് സംഘത്തിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു ക്ലോക്ക് ടവറിന് സമീപമുള്ള സി.സി.ബി സംഘം നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളുമായി നാലംഗസംഘം പിടിയിലായത്. 4 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
സംഘത്തില്‍ കൂടുതല്‍ പേരുള്ളതായാണ് പൊലീസ് സംശയക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
സി.സി.ബി എ.സി.പി ഡി. ഗീത കുല്‍ക്കര്‍ണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Related Articles
Next Story
Share it