സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചുനല്‍കാനായില്ല; മംഗളൂരു സൂറത്കലില്‍ 20കാരന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു

മംഗളൂരു: സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 20 കാരന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കലിലെ കാട്ടിപ്പള്ളയില്‍ താമസിക്കുന്ന കര്‍ണല്‍ ഡിസൂസയുടെ മകന്‍ കാന്‍ഡ്രിക് ലോറന്‍സ് ഡിസൂസയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലമരു ബീച്ചിലെ കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാന്‍ഡ്രികിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കാന്‍ഡ്രികിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം […]

മംഗളൂരു: സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 20 കാരന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കലിലെ കാട്ടിപ്പള്ളയില്‍ താമസിക്കുന്ന കര്‍ണല്‍ ഡിസൂസയുടെ മകന്‍ കാന്‍ഡ്രിക് ലോറന്‍സ് ഡിസൂസയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലമരു ബീച്ചിലെ കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാന്‍ഡ്രികിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കാന്‍ഡ്രികിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.
സുഹൃത്തുക്കളില്‍ നിന്ന് വായ്പയായി വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പിലുണ്ട്. തിങ്കളാഴ്ച രാവിലെ കാന്‍ഡ്രിക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it