കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ്; മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബംഗളൂരുവിലെ രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദ്യൂരപ്പയ്ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്ക് രോഗം സ്ഥിരീകരിച്ചെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച […]

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബംഗളൂരുവിലെ രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദ്യൂരപ്പയ്ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്ക് രോഗം സ്ഥിരീകരിച്ചെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച രാവിലെ അദ്ദേഹം അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍, ചീഫ് സെക്രട്ടറി പി രവികുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

രണ്ട് ദിവസം മുമ്പ് മുതല്‍ യെദ്യൂരപ്പ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് യെദ്യൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായ അദ്ദേഹം കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് വീണ്ടും കോവിഡ് പോസിറ്റീവായിരിക്കുന്നത്.

Related Articles
Next Story
Share it