ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് സൗദിയുടെ കൈത്താങ്ങ്; 80 മെട്രിക് ടണ്‍ ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും കയറ്റിയയച്ചു

റിയാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ സഹായഹസ്തം. ഓക്സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളുമാണ് സൗദി രാജ്യത്തേക്ക് എത്തിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ പലരും മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് സഹായവുമായി സൗദി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പുമായും എം.എസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസി ട്വിറ്റര്‍ വഴിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. ആദ്യ ഘട്ടമായി 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും […]

റിയാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ സഹായഹസ്തം. ഓക്സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളുമാണ് സൗദി രാജ്യത്തേക്ക് എത്തിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ പലരും മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് സഹായവുമായി സൗദി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പുമായും എം.എസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസി ട്വിറ്റര്‍ വഴിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

ആദ്യ ഘട്ടമായി 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഉള്‍പ്പെടുന്ന കണ്ടെയ്‌നറുകള്‍ ദമ്മാം തുറമുഖത്തു നിന്നും കപ്പലില്‍ കയറ്റുന്ന ചിത്രങ്ങളും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് കയറ്റി അയച്ചത്. ഇതിനുപുറമെ എം.എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്നും ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അദാനിയുമായും ലിന്‍ഡെയുമായും സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതിന് പിന്തുണയും സഹായവും നല്‍കിയ സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. സൗദി അറേബ്യയില്‍ നിന്നുള്ള സഹായ ഹസ്തം ഇന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാവും.

Related Articles
Next Story
Share it