കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന നടപടികളുമായി ഒമാന്‍; 28 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
മസ്‌കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് വരെയാണ് കര്‍ഫ്യൂ. വേണ്ടിവരികയാണെങ്കില്‍ പൂര്‍ണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഒമാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി അറിയിച്ചു. കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതം അനുവദിക്കില്ല. എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 […]

മസ്‌കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് വരെയാണ് കര്‍ഫ്യൂ. വേണ്ടിവരികയാണെങ്കില്‍ പൂര്‍ണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഒമാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി അറിയിച്ചു.
കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതം അനുവദിക്കില്ല. എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള രണ്ട് മാാസം നിര്‍ണായകമാണെന്ന് വിദഗ്ധര്‍ വിലിയിരുത്തുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി പറയുന്നു.
കോവിഡ് ആഘാതം കുറയ്ക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന നിര്‍ദേശമാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. ഫെബ്രുവരി ഏഴു മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അന്ന് 192 രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ വ്യാഴാഴ്ച 733 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ 1650 പേര്‍ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു.