കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് കേരളം; പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം. കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ പാഴായി പോകുന്ന വാക്‌സിന്റെ നിരക്ക് പൂജ്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ എട്ട്-ഒമ്പത് ശതമാനം വരെ പാഴാക്കുന്നു എന്നിരിക്കെയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ലഭ്യമാകുന്ന കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ ശരിയായി ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്. 13.10 കോടിയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കോവിഡ് വാക്സിന്‍ ഡോസുകളുടെ […]

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം. കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ പാഴായി പോകുന്ന വാക്‌സിന്റെ നിരക്ക് പൂജ്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ എട്ട്-ഒമ്പത് ശതമാനം വരെ പാഴാക്കുന്നു എന്നിരിക്കെയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ലഭ്യമാകുന്ന കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ ശരിയായി ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്. 13.10 കോടിയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം. ഇതില്‍ പാഴാക്കല്‍ ഉള്‍പ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. 1.67 കോടിയിലധികം ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകള്‍ വിതരണത്തിന് തയാറാക്കി വച്ചിട്ടുണ്ട്. കൊവിഡ് വാക്സിന്‍ കുറയുന്നതല്ല, സംസ്ഥാനങ്ങള്‍ ഇത് ശരിയായി ഉപയോഗിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ ഭൂഷണ്‍ ചെറിയ സംസ്ഥാനങ്ങളിലും ഉടന്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാം നേരിടന്നുവെന്നും രണ്ട് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. പുതുതായി 50 ലക്ഷം വാക്‌സിനുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.

Related Articles
Next Story
Share it