കോവിഡ് വ്യാപനം: ദക്ഷിണകന്നഡ ജില്ലയില്‍ പത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടി; മലയാളികളടക്കം 288 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ബാധിച്ചു

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടി. മംഗളൂരുവിലടക്കം ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിലായി മലയാളികളടക്കം 288 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 32 വിദ്യാര്‍ഥികളിലും ഏഴ് അധ്യാപകരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 അധ്യാപകര്‍ക്കും രോഗബാധയുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 66,497 കുട്ടികളാണുള്ളത്. ഇവരില്‍ 45,682 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 9,616 കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കാനുണ്ട്. മംഗളൂരു നോര്‍ത്ത് നിയോജക മണ്ഡലത്തിലെ […]

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടി. മംഗളൂരുവിലടക്കം ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിലായി മലയാളികളടക്കം 288 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 32 വിദ്യാര്‍ഥികളിലും ഏഴ് അധ്യാപകരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 അധ്യാപകര്‍ക്കും രോഗബാധയുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 66,497 കുട്ടികളാണുള്ളത്. ഇവരില്‍ 45,682 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 9,616 കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കാനുണ്ട്. മംഗളൂരു നോര്‍ത്ത് നിയോജക മണ്ഡലത്തിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്ലാസ് നിര്‍ത്തിവെച്ചു. മംഗളൂരു സൗത്ത് മണ്ഡലത്തിന് കീഴിലുള്ള ഒരു സ്‌കൂളും പുത്തൂര്‍ താലൂക്കിലെ മൂന്ന് സ്‌കൂളുകളും അടച്ചു.

Related Articles
Next Story
Share it