പുലര്‍ച്ചെ 12.30ന് പോര്‍ചുഗലും ബെല്‍ജിയവും നേര്‍ക്കുനേര്‍, 2.30ന് ബ്രസീലും ഇക്വഡോറും; യൂറോ, കോപ്പ പോരാട്ടം തീപാറും
ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് തിങ്കളാഴ്ച തീപാറും പോരാട്ടം. പോര്‍ചുഗല്‍, ബ്രസീല്‍, ബെല്‍ജിയം, ഇക്വഡോര്‍ തുടങ്ങിയ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ഫുട്്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. യൂറോ കപ്പില്‍ പുലര്‍ച്ചെ 12.30നാണ് പോര്‍ചുഗലും ബെല്‍ജിയവും തമ്മിലുള്ള മത്സരം. 2.30ന് കോപ്പ അമേരിക്കയില്‍ ബ്രസീലും ഇക്വഡോറും ഏറ്റുമുട്ടും. ഇതേസമയം തന്നെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയും പെറുവും രാത്രി 9.30ന് സ്‌പെയിനും ക്രൊയേഷ്യയും ഏറ്റുമുട്ടും. കോപ്പയില്‍ ഗ്രൂപ്പിലെ അവസാന മത്സരമാണ് ബ്രസീലും ഇക്വഡോറും കളിക്കുക. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിനെതിരേ ഇക്വഡോറിനെ ജയിച്ചേ തീരൂ. […]

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് തിങ്കളാഴ്ച തീപാറും പോരാട്ടം. പോര്‍ചുഗല്‍, ബ്രസീല്‍, ബെല്‍ജിയം, ഇക്വഡോര്‍ തുടങ്ങിയ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ഫുട്്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. യൂറോ കപ്പില്‍ പുലര്‍ച്ചെ 12.30നാണ് പോര്‍ചുഗലും ബെല്‍ജിയവും തമ്മിലുള്ള മത്സരം. 2.30ന് കോപ്പ അമേരിക്കയില്‍ ബ്രസീലും ഇക്വഡോറും ഏറ്റുമുട്ടും. ഇതേസമയം തന്നെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയും പെറുവും രാത്രി 9.30ന് സ്‌പെയിനും ക്രൊയേഷ്യയും ഏറ്റുമുട്ടും.
കോപ്പയില്‍ ഗ്രൂപ്പിലെ അവസാന മത്സരമാണ് ബ്രസീലും ഇക്വഡോറും കളിക്കുക. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിനെതിരേ ഇക്വഡോറിനെ ജയിച്ചേ തീരൂ. തോല്‍വി വഴങ്ങാതെയുള്ള ബ്രസീലിന്റെ കോപ്പയിലെ കുതിപ്പ് ഇക്വഡോറിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാര്‍ ഒഴികെയുള്ളവര്‍ ക്വാര്‍ട്ടറില്‍ കടക്കും.
യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലുക്കാക്കുവും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും പോര്‍ചുഗല്‍-ബെല്‍ജിയം മത്സരം. ടീം എന്ന നിലയില്‍ കിരീടത്തിലേക്ക് എത്തുന്നതിലാണ് ശ്രദ്ധയെന്നും വ്യക്തിഗത നേട്ടങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ലൂക്കാക്കു പറഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ മരണ ഗ്രൂപ്പില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ കടന്നുകൂടിയത്.
യൂറോയില്‍ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ ക്രിസ്റ്റ്യാനോ അഞ്ച് ഗോളുകളും ലുക്കാക്കു മൂന്ന് ഗോളുകളുമാണ് നേടിയിരിക്കുന്നത്. ഒരു ഗോള്‍ കൂടി നേടിയാല്‍ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടത്തില്‍ ഇറാന്‍ താരത്തെ മറികടന്ന് ക്രിസ്റ്റ്യാനോ ഒന്നാമതെത്തും. കഴിഞ്ഞ സീസണില്‍ സിരി എയില്‍ ക്രിസ്റ്റ്യാനോ 28 ഗോളുകള്‍ നേടിയെങ്കിലും 23 ഗോളുകള്‍ നേടി ഇന്റര്‍ മിലാനെ കിരീടത്തിലേക്ക് എത്തിച്ച ലുക്കാക്കു ആയിരുന്നു സീസണിലെ താരമായത്.