സ്വപ്‌ന ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം; കോപ്പ തേടി അര്‍ജന്റീനയും ബ്രസീലും; മെസിയുടെ പേരില്‍ ഭഗവതി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലിയും ഭാഗ്യസൂക്താര്‍ച്ചനയും നേര്‍ന്നു
ആലപ്പുഴ: സ്വപ്‌ന ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍-അര്‍ജന്റീന ആരധകര്‍ക്കിന്ന് ഉറക്കമില്ലാ രാവ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. അതിനിടെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങലായി ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ പോര് തുടരുകയാണ്. കപ്പുകളുടെ എണ്ണം പറഞ്ഞ് ബ്രസീല്‍ ആരാധകര്‍ കളം നിറയുമ്പോള്‍ ഇതിഹാസ താരം മെസിയുടെ വ്യക്തിഗത നേട്ടങ്ങള്‍ നിരത്തിയാണ് അര്‍ജന്റീന ആരാധകരുടെ പ്രതിരോധം. എന്നാല്‍ എല്ലാം നേടിയിട്ടും മെസിക്ക് ഒരു കിരീടം നേടാനായിട്ടില്ലെന്നത് തീരാമുറിവായി ആരാധകര്‍ക്കുണ്ട്. […]
ആലപ്പുഴ: സ്വപ്‌ന ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍-അര്‍ജന്റീന ആരധകര്‍ക്കിന്ന് ഉറക്കമില്ലാ രാവ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. അതിനിടെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങലായി ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ പോര് തുടരുകയാണ്. കപ്പുകളുടെ എണ്ണം പറഞ്ഞ് ബ്രസീല്‍ ആരാധകര്‍ കളം നിറയുമ്പോള്‍ ഇതിഹാസ താരം മെസിയുടെ വ്യക്തിഗത നേട്ടങ്ങള്‍ നിരത്തിയാണ് അര്‍ജന്റീന ആരാധകരുടെ പ്രതിരോധം. എന്നാല്‍ എല്ലാം നേടിയിട്ടും മെസിക്ക് ഒരു കിരീടം നേടാനായിട്ടില്ലെന്നത് തീരാമുറിവായി ആരാധകര്‍ക്കുണ്ട്. […]
ആലപ്പുഴ: സ്വപ്‌ന ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍-അര്‍ജന്റീന ആരധകര്‍ക്കിന്ന് ഉറക്കമില്ലാ രാവ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. അതിനിടെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങലായി ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ പോര് തുടരുകയാണ്. കപ്പുകളുടെ എണ്ണം പറഞ്ഞ് ബ്രസീല്‍ ആരാധകര്‍ കളം നിറയുമ്പോള്‍ ഇതിഹാസ താരം മെസിയുടെ വ്യക്തിഗത നേട്ടങ്ങള്‍ നിരത്തിയാണ് അര്‍ജന്റീന ആരാധകരുടെ പ്രതിരോധം. എന്നാല്‍ എല്ലാം നേടിയിട്ടും മെസിക്ക് ഒരു കിരീടം നേടാനായിട്ടില്ലെന്നത് തീരാമുറിവായി ആരാധകര്‍ക്കുണ്ട്.
മെസി ഏറെ അര്‍ഹിക്കുന്ന ഒരു കിരീടം ഈ കോപ്പയുടെ രൂപത്തിലെങ്കിലും നേടാനകണേ എന്ന് ആരാധകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നുണ്ട്. അതിനിടെ മത്സരം ജയിക്കാനായി കേരളത്തില്‍ മെസിയുടെ പേരില്‍ ക്ഷേത്രത്തില്‍ വഴിപാട് വരെ നേര്‍ന്നുകഴിഞ്ഞു. ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി പുന്നക്കീഴില്‍ ശ്രീഭഗവതി ക്ഷേത്രത്തിലാണ് മെസിയുടെ പേരില്‍ വഴിപാട് നേര്‍ന്നിരിക്കുന്നത്. മെസിയുടെ പേരില്‍ ഒരു പുഷ്പാഞ്ജലിയും ഒരു ഭാഗ്യസൂക്താര്‍ച്ചനയുമാണ് ആരാധകര്‍ നേര്‍ന്നിരിക്കുന്നത്. ഇതിന്റെ രസീതുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ കാണികളില്ലാതെ നടന്ന കോപ്പ അമേരിക്ക ഇത്തവണ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ ആരാധരേറെയുള്ള ബ്രസീലും അര്‍ജന്റീനയും ഫൈനലിലെത്തിയതോടെ കളത്തിന് പുറത്തെ ആവേശത്തിന് അതിരില്ല. അതിനിടെ വിഖ്യാതമായ മരക്കാനയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം കാണികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സംഘാടകരായ കോണ്‍മെബോളിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ചരിത്ര മത്സരത്തിലേക്ക് പ്രാദേശിക സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍ ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ. സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ 10 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.
ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലാകും കാണികള്‍ക്ക് പ്രവേശനം. ആകെ മൊത്തം 5500 ക്രെഡന്‍ഷ്യല്‍സാണ് ഫൈനല്‍ മത്സരത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. മേയറുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് 2200 ക്രെഡന്‍ഷ്യല്‍സ് വീതവും, ബാക്കിയുള്ള 1100 ക്രെഡന്‍ഷ്യല്‍സ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്.
മരക്കാന സ്റ്റേഡിയത്തില്‍ 78000ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55,000 മാത്രമാണ്. അതിനാലാണ് കോപ്പ അമേരിക്ക ഫൈനല്‍ കാണാന്‍ 5500 പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്നത്. അതേസമയം ബ്രസീലില്‍ താമസമാക്കിയവര്‍ക്ക് മാത്രമേ ഫൈനല്‍ മത്സരത്തിന് പ്രവേശനമുണ്ടാകൂ എന്ന മാനദണ്ഡം അര്‍ജന്റീനയില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് തിരിച്ചടിയാണ്.
2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്ന് വിജയം കാനറികള്‍ക്കൊപ്പമായിരുന്നു. അതേസമയം നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ അര്‍ജന്റീനക്കൊപ്പമാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്.