നായന്മാര്‍മൂലയില്‍ കോ-ഓപ്പറേറ്റീവ് ഹാര്‍ഡ്‌വെയര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലംബിങ്, വയറിംഗ്, ഇലക്ട്രിക്കല്‍ സാമഗ്രികളുടെ ഒരു ന്യായ വില വിപണന കേന്ദ്രം നായന്മാര്‍മൂലയില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.ആദ്യവില്‍പ്പന ഉദുമ എം.എല്‍.എ സി. എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.മുന്‍ എം.പി പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത, പ്ലാനിംഗ് അസി. […]

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലംബിങ്, വയറിംഗ്, ഇലക്ട്രിക്കല്‍ സാമഗ്രികളുടെ ഒരു ന്യായ വില വിപണന കേന്ദ്രം നായന്മാര്‍മൂലയില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
ആദ്യവില്‍പ്പന ഉദുമ എം.എല്‍.എ സി. എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുന്‍ എം.പി പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത, പ്ലാനിംഗ് അസി. രജിസ്ട്രാര്‍ വി. ചന്ദ്രന്‍, സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എ. രവീന്ദ്ര, കാംപ്കോസ് വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ഹനീഫ, ടി.എം.എ കരീം, കെ. ഭാനുപ്രകാശ്, ടി. പ്രകാശന്‍, ശരത് പി.വി, സുധാകരന്‍ എ. സംസാരിച്ചു.
സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംഘം പ്രസിഡണ്ട് കെ.വി രമേശന്‍ സ്വാഗതവും ഡയറക്ടര്‍ എന്‍.കെ ലസിത നന്ദിയും പറഞ്ഞു.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോ-ഓപ്പറേറ്റീവ് ഹാര്‍ഡ്‌വെയര്‍ ഷോറൂമില്‍ പ്ലംബിംഗ്, വയറിംഗ്, ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പത്ത് മുതല്‍ നാല്‍പത് ശതമാനം വരെ വില കിഴിവ് ലഭിക്കും.

Related Articles
Next Story
Share it