സംയുക്ത സേന മേധാവിയുള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്ത്

ന്യൂഡെല്‍ഹി: സംയുക്ത സേന മേധാവിയുള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നു. പൈലറ്റിന്റെ പിഴവാണ് അപകട കാരണമെന്നാണ് കോര്‍ട്ട് ഒഫ് ഇന്‍ക്വയറി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മുന്‍നിര പൈലറ്റായ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താഴ്വരയില്‍ അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതുമൂലം രൂപപ്പെട്ട മേഘങ്ങളിലേയ്ക്ക് കോപ്ടര്‍ പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ഇത് വഴിതെറ്റുന്നതിന് ഇടയാക്കിയെന്നും ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും പരിശോധിച്ചതില്‍ […]

ന്യൂഡെല്‍ഹി: സംയുക്ത സേന മേധാവിയുള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നു. പൈലറ്റിന്റെ പിഴവാണ് അപകട കാരണമെന്നാണ് കോര്‍ട്ട് ഒഫ് ഇന്‍ക്വയറി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മുന്‍നിര പൈലറ്റായ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താഴ്വരയില്‍ അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതുമൂലം രൂപപ്പെട്ട മേഘങ്ങളിലേയ്ക്ക് കോപ്ടര്‍ പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ഇത് വഴിതെറ്റുന്നതിന് ഇടയാക്കിയെന്നും ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും പരിശോധിച്ചതില്‍ വ്യക്തമായെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പിഴവ് കണ്‍ട്രോള്‍ഡ് ഫ്‌ളൈറ്റ് ഇന്‍ടു ടെറൈന്‍ (സി എഫ് ഐ ടി) എന്ന അവസ്ഥയിലേയ്ക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൈലറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കെ, വായുസഞ്ചാരയോഗ്യമായ ഒരു വിമാനം ഭൂപ്രദേശത്തിലേക്കോ വെള്ളത്തിലേക്കോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലേയ്‌ക്കോ പതിക്കുന്നതിനെയാണ് സി എഫ് ഐ ടി എന്നത് കൊണ്ട് വ്യക്തമാക്കുന്നത്. നിയന്ത്രണം നഷ്ടമായെന്ന് സൂചന നല്‍കുന്നതിന് മുമ്പ് തന്നെ വിമാനം ഇത്തരം അപകടങ്ങളില്‍പ്പെടുന്നതിനെയാണ് സി എഫ് ഐ ടി എന്നതിനെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ വ്യാഖാനിക്കുന്നത്.

പൈലറ്റിനുണ്ടായ സ്ഥലവിഭ്രാന്തിയാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 14 പേര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 13 പേര്‍ അന്ന് തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു.

Related Articles
Next Story
Share it