ഭക്ഷ്യവിഷബാധ തടയാന്‍ കുമ്പളയില്‍ പാചക<br>തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനം

കുമ്പള: ആരോഗ്യജാഗ്രതയുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും അംഗന്‍വാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഭക്ഷണം പാകംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍, രോഗ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. കുമ്പളപഞ്ചായത്തിലെ സ്‌കൂള്‍, അംഗനവാടികളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. […]

കുമ്പള: ആരോഗ്യജാഗ്രതയുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും അംഗന്‍വാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഭക്ഷണം പാകംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങള്‍, വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍, രോഗ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. കുമ്പളപഞ്ചായത്തിലെ സ്‌കൂള്‍, അംഗനവാടികളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ നിഷാമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സി.സി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആദര്‍ശ് കെ.കെ സ്വാഗതവും അഖില്‍ കാരായി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it