വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂട്ടി
കൊച്ചി: രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി ഇരുട്ടടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.സമീപകാലത്ത് പാചക വാതക വിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ നിരക്ക് […]

കൊച്ചി: രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി ഇരുട്ടടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി ഉയര്‍ന്നു. വാണിജ്യ സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
സമീപകാലത്ത് പാചക വാതക വിലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ നിരക്ക് ഉയരാന്‍ കാരണമാകും. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പാചകവാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രം സബ്‌സിഡി നല്‍കുന്നില്ല. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി എത്തുന്നില്ലെന്നാണ് പരാതി.