മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റ ഓട്ടോഡ്രൈവറെ കര്‍ണാടക ആഭ്യന്തരമന്ത്രി ആസ്പത്രിയില്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് ഓട്ടോഡ്രൈവറെ മന്ത്രി സന്ദര്‍ശിച്ചത്. മന്ത്രി ഇയാളുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയുകയും കുടുംബത്തിന് 50,000 രൂപ കൈമാറുകയും ചെയ്തു. നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം ഡിജിപി പ്രവീണ്‍ സൂദ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശിച്ചിരുന്നു. നവംബര്‍ 19ന് നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പുരുഷോത്തം പൂജാരി, കുക്കര്‍ ബോംബ് കൈവശം […]

മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് ഓട്ടോഡ്രൈവറെ മന്ത്രി സന്ദര്‍ശിച്ചത്. മന്ത്രി ഇയാളുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയുകയും കുടുംബത്തിന് 50,000 രൂപ കൈമാറുകയും ചെയ്തു. നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം ഡിജിപി പ്രവീണ്‍ സൂദ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശിച്ചിരുന്നു. നവംബര്‍ 19ന് നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പുരുഷോത്തം പൂജാരി, കുക്കര്‍ ബോംബ് കൈവശം വെച്ചിരുന്ന മുഹമ്മദ് ഷെരീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related Articles
Next Story
Share it