ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു

മാന്യ: ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ പത്താം ക്ലാസ് കെ.ജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സി.ഇ.ഒ മുഹമ്മദ് റാഷിദ് ഹുദവി അധ്യക്ഷത വഹിച്ചു. 20 ഓളം വരുന്ന പത്താം ക്ലാസ് പൂര്‍വ്വവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 157 കെ.ജി കുട്ടികളും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. സ്‌കൂള്‍ മത്സരയിനങ്ങളില്‍ ജില്ലാ-സംസ്ഥാന തല റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. […]

മാന്യ: ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ പത്താം ക്ലാസ് കെ.ജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍വൊക്കേഷന്‍ സംഘടിപ്പിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സി.ഇ.ഒ മുഹമ്മദ് റാഷിദ് ഹുദവി അധ്യക്ഷത വഹിച്ചു. 20 ഓളം വരുന്ന പത്താം ക്ലാസ് പൂര്‍വ്വവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 157 കെ.ജി കുട്ടികളും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. സ്‌കൂള്‍ മത്സരയിനങ്ങളില്‍ ജില്ലാ-സംസ്ഥാന തല റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. അബ്ദുല്ല അബ്ദുല്‍ ഹമീദ്, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ദാസ് വയലാംകുഴി എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രിന്‍സിപ്പള്‍ ഖദീജ സി.എച്ച് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹനീഫ് ഹുദവി, ഖലീല്‍ ഹുദവി, റഷീദ് ബെളിഞ്ചം, സുലൈമാന്‍ ഹാജി, ഹനീഫ അരമന സംബന്ധിച്ചു.

Related Articles
Next Story
Share it