കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി മഹിളാ ഫെഡറേഷന്‍, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി ദേശീയ മഹിളാ ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എയെ ശാസിച്ചിരുന്നു. കന്യാസ്ത്രീമാര്‍ ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി ജോര്‍ജ് സഭയില്‍ […]

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ തെരഞ്ഞെടുപ്പ കമ്മീഷന് പരാതി നല്‍കാനൊരുങ്ങി ദേശീയ മഹിളാ ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എയെ ശാസിച്ചിരുന്നു. കന്യാസ്ത്രീമാര്‍ ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞു. താന്‍ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നത്.

അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പി.സി ജോര്‍ജ് ഹാജരായിരുന്നില്ല. ഇത്തരത്തില്‍ സമാനമായ രീതിയില്‍ 2013ല്‍ കെ.ആര്‍ ഗൗരിയമ്മയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോഴും സഭ ശാസിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും അപകീര്‍ത്തിപരമായി പി.സി ജോര്‍ജ് സംസാരിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും പി.സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

Related Articles
Next Story
Share it