ഓണ്‍ലൈന്‍ ക്ലാസില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന്‍ നടത്തിയ ഫാസിസം പരാമര്‍ശത്തെ ചൊല്ലി വിവാദം; പ്രതിഷേധവുമായി എ.ബി.വി.പി

പെരിയ: ഓണ്‍ലൈന്‍ ക്ലാസില്‍ ഇന്ത്യയിലെ ഫാസിസം എന്ന കേന്ദ്രസര്‍വകലാശാല അധ്യാപകന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. അധ്യാപകന്‍ നടത്തിയത് രാജ്യവിരുദ്ധപരാമര്‍ശമാണെന്ന ആരോപണവുമായി എ.ബി.വി.പി രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദവും ചൂടുപിടിച്ചത്. കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഏപ്രില്‍ 19ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗത്തില്‍ ഫാഷിസം ആന്റ് നാസിസം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്നു. ലോകപ്രശസ്ത ചിന്തകന്‍ ബാര്‍ബറ ഹാരിസ് വൈറ്റ് 2003ല്‍ ഇന്ത്യയെ ഫാസിസവുമായി ബന്ധിപ്പിച്ച് നടത്തിയ പരാമര്‍ശം ഗില്‍ബര്‍ട്ട് […]

പെരിയ: ഓണ്‍ലൈന്‍ ക്ലാസില്‍ ഇന്ത്യയിലെ ഫാസിസം എന്ന കേന്ദ്രസര്‍വകലാശാല അധ്യാപകന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. അധ്യാപകന്‍ നടത്തിയത് രാജ്യവിരുദ്ധപരാമര്‍ശമാണെന്ന ആരോപണവുമായി എ.ബി.വി.പി രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദവും ചൂടുപിടിച്ചത്. കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഏപ്രില്‍ 19ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗത്തില്‍ ഫാഷിസം ആന്റ് നാസിസം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്നു. ലോകപ്രശസ്ത ചിന്തകന്‍ ബാര്‍ബറ ഹാരിസ് വൈറ്റ് 2003ല്‍ ഇന്ത്യയെ ഫാസിസവുമായി ബന്ധിപ്പിച്ച് നടത്തിയ പരാമര്‍ശം ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ സൂചിപ്പിച്ചു. ഇതിന്റെ ഓണ്‍ലൈന്‍ റെക്കോര്‍ഡ് ചോര്‍ന്ന് എ.ബി.വി.പിക്ക് ലഭിച്ചു. എ.ബി.വി.പി ഈ വിഷയം ഉയര്‍ത്തിയതോടെയാണ് ഫാസിസം പരാമര്‍ശം ചര്‍ച്ചാവിഷയമായത്. ഇന്ത്യയില്‍ ഫാസിസം രൂപപ്പെടുന്നവിധത്തെക്കുറിച്ച് ലോകപ്രശസ്ത ചിന്തകര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഉദ്ധരിച്ചാണ് ഗില്‍ബര്‍ട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ വിശദീകരിച്ചത്. ആദ്യത്തെ ഭരണത്തില്‍ നരേന്ദ്രമോദി നല്ല ഭരണാധികാരിയാണെന്ന് തോന്നാമെങ്കിലും അങ്ങനെയാകണമെന്നില്ലെന്ന് പുസ്തകങ്ങളെ ഉദ്ധരിച്ച് അധ്യാപകന്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശവിരുദ്ധപ്രയോഗം നടത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍വകലാശാല അധ്യാപകര്‍ക്ക് നല്‍കിയ അക്കാദമിക് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എ.ബി.വി.പി നടത്തുന്നതെന്നാണ് അധ്യാപകനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.

Related Articles
Next Story
Share it