കാഞ്ഞങ്ങാട്ടെ വസ്ത്രസ്ഥാപന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തളങ്കര സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചു. കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ വസ്ത്ര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തളങ്കര സ്വദേശി ഷെഫീഖി(43) നെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഇന്നലെ ഉച്ച ഭക്ഷണം കഴിഞ്ഞു കടയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ കടയുടെ പുറത്തേക്ക് കൂട്ടിക്ക് കൊണ്ടുപോയി. ഉടന്‍ കാറില്‍ കയറ്റി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തളങ്കര സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചു. കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ വസ്ത്ര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തളങ്കര സ്വദേശി ഷെഫീഖി(43) നെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഇന്നലെ ഉച്ച ഭക്ഷണം കഴിഞ്ഞു കടയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ കടയുടെ പുറത്തേക്ക് കൂട്ടിക്ക് കൊണ്ടുപോയി. ഉടന്‍ കാറില്‍ കയറ്റി സംഘം സ്ഥലം വിടുകയായിരുന്നു. അതിനിടെ സഹോദരന്‍ നൗഷാദിനെ ഷഫീഖ് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞതോടെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നൗഷാദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുക്കുകയായിരുന്നു. അതിനിടെ ഡി.വൈ.എസ്.പി എം.പി. വിനോദ് കാസര്‍കോട് ഭാഗത്തേക്കുള്ള സ്റ്റേഷനുകളില്‍ വിവരം കൈമാറി. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞാണ് ഷെഫീക്കിനെ മംഗല്‍പാടിയില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്. കെഎ 01 എം.ഇ 8556 കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഷഫീക്ക് ഒരാള്‍ക്ക് നാലു ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. മൂന്നുലക്ഷം രൂപ നല്‍കിയെന്നും ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് വിവരം കിട്ടിയത്.