'ലീഡര്‍' പരാമര്‍ശത്തെ ചൊല്ലി വിവാദം; കോണ്‍ഗ്രസില്‍ ചേരിപ്പോര്

തിരുവനന്തപുരം: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിന് മുന്നിലും ബൈപ്പാസിലും അടക്കം വിവിധ കോണ്‍ഗ്രസ് അനുകൂലസംഘടനകളുടെ പേരില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ 'ലീഡര്‍' എന്ന് പരാമര്‍ശിച്ച് ഫ്‌ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇന്ന് തിരുവനന്തപുരത്ത് വി.ഡി സതീശന് വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വന്‍സ്വീകരണം ഒരുക്കി. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍.എസ് നുസൂര്‍ കവിതയിലൂടെയാണ് പ്രതിഷേധമറിയിച്ചത്. അതിനിടെ താന്‍ ലീഡര്‍ […]

തിരുവനന്തപുരം: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിന് മുന്നിലും ബൈപ്പാസിലും അടക്കം വിവിധ കോണ്‍ഗ്രസ് അനുകൂലസംഘടനകളുടെ പേരില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ 'ലീഡര്‍' എന്ന് പരാമര്‍ശിച്ച് ഫ്‌ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇന്ന് തിരുവനന്തപുരത്ത് വി.ഡി സതീശന് വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് വന്‍സ്വീകരണം ഒരുക്കി. ഈ സാഹചര്യത്തില്‍ക്കൂടിയാണ് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍.എസ് നുസൂര്‍ കവിതയിലൂടെയാണ് പ്രതിഷേധമറിയിച്ചത്. അതിനിടെ താന്‍ ലീഡര്‍ അല്ലെന്നും ലീഡര്‍ എന്ന വിളിക്ക് അര്‍ഹനായ ഒരേയൊരാള്‍ മാത്രമേയുള്ളൂ കേരളരാഷ്ട്രീയത്തിലെന്നും അത് ലീഡര്‍ കെ. കരുണാകരനാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും ഒന്നും താന്‍ വീഴില്ല. തന്റെ മാത്രം ഫ്‌ളക്സ് വച്ചാല്‍ അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. ഫ്‌ളക്സ് വെക്കുകയാണെങ്കില്‍ എല്ലാവരുടെയും ഫ്‌ളക്സ് വെക്കണം. തന്റെ മാത്രം ചിത്രമുള്ള ഫ്ളക്സ് ഉണ്ടെങ്കില്‍ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി. ഡി സതീശന്‍ തിരുവനനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ വി.ഡി സതീശന് സ്വീകരണമൊരുക്കിയത്. തൃക്കാക്കര വിജയത്തിലൂടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിച്ചതായി സതീശന്‍ പറഞ്ഞു. സംഘടനയുടെ ദൗര്‍ബല്യം പരിഹരിച്ച് മുന്നോട്ട് പോകണം. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ അനാരോഗ്യം മാറി തിരിച്ചെത്തിയാല്‍ സംഘടനയുടെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും ചേര്‍ന്ന് ഒരു യോഗം വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തുമെന്നും മുന്നോട്ട് പോകാന്‍ വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുമെന്നും സതീഷന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it