കസബ കടപ്പുറത്ത് ഫുട്ബോള്‍ കളിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; പൊലീസ് വാഹനം തകര്‍ത്തു
കാസര്‍കോട്: ഫുട്‌ബോള്‍ കളിയെച്ചൊല്ലി കാസര്‍കോട് കസബ കടപ്പുറത്ത് സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി. പൊലീസ് വാഹനം തകര്‍ത്തു. ഇന്നലെ രാത്രി 7മണിയോടെയാണ് കസബ കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കിടെ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. കെ. ബാബു, എസ്.ഐമാരായ കെ. ഷാജു, ഷേക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷം തടയുന്നതിനിടെ ഒരുസംഘം പൊലീസിന് നേരെ തിരിയുകയായിരുന്നു. അതിനിടെയാണ് പൊലീസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കപ്പെട്ടത്. സംഘര്‍ഷത്തിന് അയവ് വന്നശേഷമാണ് പൊലീസ് പിരിഞ്ഞുപോയത്. […]

കാസര്‍കോട്: ഫുട്‌ബോള്‍ കളിയെച്ചൊല്ലി കാസര്‍കോട് കസബ കടപ്പുറത്ത് സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി. പൊലീസ് വാഹനം തകര്‍ത്തു. ഇന്നലെ രാത്രി 7മണിയോടെയാണ് കസബ കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കിടെ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ. കെ. ബാബു, എസ്.ഐമാരായ കെ. ഷാജു, ഷേക്ക് അബ്ദുല്‍റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷം തടയുന്നതിനിടെ ഒരുസംഘം പൊലീസിന് നേരെ തിരിയുകയായിരുന്നു. അതിനിടെയാണ് പൊലീസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കപ്പെട്ടത്. സംഘര്‍ഷത്തിന് അയവ് വന്നശേഷമാണ് പൊലീസ് പിരിഞ്ഞുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.