റാലിയില്‍ വിവാദ മുദ്രാവാക്യം; യൂത്ത് ലീഗ് പ്രവര്‍ത്തകനെ പുറത്താക്കി

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഴക്കിയ മുദ്രാവാക്യത്തെ ചൊല്ലി വിവാദം. വര്‍ഗീയ പരാമര്‍ശമുള്ള മുദ്രാവാക്യത്തിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി. അതിനിടെ പ്രവര്‍ത്തകനെ യൂത്ത് ലീഗ് പുറത്താക്കി. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അബ്ദുല്‍ സലാമിനെയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്. റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് […]

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഴക്കിയ മുദ്രാവാക്യത്തെ ചൊല്ലി വിവാദം. വര്‍ഗീയ പരാമര്‍ശമുള്ള മുദ്രാവാക്യത്തിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി. അതിനിടെ പ്രവര്‍ത്തകനെ യൂത്ത് ലീഗ് പുറത്താക്കി. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അബ്ദുല്‍ സലാമിനെയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്. റാലിയില്‍ ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ച സലാമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

Related Articles
Next Story
Share it