ലക്ഷദ്വീപിലെ വിവാദ പരിഷ്‌കാരങ്ങള്‍: ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
കൊച്ചി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദപരമായ പരിഷ്‌കാരങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് തടയണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസിന്റെ യാതൊരു മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെയാണ് കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. ഇതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് കേന്ദ്ര […]

കൊച്ചി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദപരമായ പരിഷ്‌കാരങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് തടയണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസിന്റെ യാതൊരു മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെയാണ് കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്.
ഇതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. അതേസമയം, ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.