പ്രതിഷേധം അലയടിച്ചു; ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു, പ്രക്ഷോഭം ശക്തമാക്കുമെന്ന് ദ്വീപ് നിവാസികള്‍

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാര പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടി നാട്ടിയത് വിവാദമായതോടെയാണ് നടപടി നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ നാട്ടിയ കൊടികള്‍ നീക്കം ചെയ്തു. അതേസമയം നടപടി പ്രതിഷേധം തണുപ്പിക്കാനുള്ള താല്‍ക്കാലിക നീക്കമാണെന്നും പ്രക്ഷോഭം […]

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാര പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉടമകളെ അറിയിക്കാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് കൊടി നാട്ടിയത് വിവാദമായതോടെയാണ് നടപടി നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ നാട്ടിയ കൊടികള്‍ നീക്കം ചെയ്തു. അതേസമയം നടപടി പ്രതിഷേധം തണുപ്പിക്കാനുള്ള താല്‍ക്കാലിക നീക്കമാണെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ദ്വീപ് നിവാസികള്‍ വ്യക്തമാക്കി. ഇരുപതോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചുവന്ന കൊടി നാട്ടിയത്. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി.

കഴിഞ്ഞ ദിവസം അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ദ്വീപിലെത്തിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2021ല്‍ കരടു രൂപരേഖ ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റര്‍ വിമര്‍ശിക്കുകയും ചെയ്തു.

Related Articles
Next Story
Share it