വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു
മുംബൈ: ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു.ചേതന്‍ ശര്‍മയുടെ രാജി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ രാജി. ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]

![വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു വിവാദ വെളിപ്പെടുത്തല്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു](https://utharadesam.com/wp-content/uploads/2023/02/chetan-sharma.jpg)
മുംബൈ: ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു.
ചേതന്‍ ശര്‍മയുടെ രാജി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ രാജി. ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ മാറ്റിയെങ്കിലും ചേതന്‍ ശര്‍മയെ കഴിഞ്ഞ മാസം വീണ്ടം മുഖ്യ സെലക്ടറായി ബി.സി.സി.ഐ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ അടക്കം മത്സരത്തിനിറങ്ങുമ്പോള്‍ കായികക്ഷമത ഉറപ്പുവരുത്താന്‍ കുത്തിവെപ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജക പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇന്ത്യന്‍ ടീമിലെ പല താരങ്ങളും തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടെന്നും ടി-20 ടീം നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും ചേതന്‍ശര്‍മ വെളിപ്പടുത്തിയിരുന്നു.
രോഹിത് ശര്‍മ്മക്കും വിരാട് കോലിക്കും സൗരവ് ഗാംഗുലിക്കുമെതിരെയും ചേതന്‍ ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തുകയുണ്ടായി.
ഇതോടെ സീനിയര്‍ താരങ്ങള്‍ അടക്കം ബി.സി.സി.ഐയെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് ചേതന്‍ ശര്‍മയോട് ബി.സി.സി.ഐ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. അദ്ദേഹം രാജി കത്ത് നല്‍കുകയും ചെയ്തു.