സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടര്‍സ് യൂത്ത് വിംഗ് ജില്ലാ ട്രഷറി മാര്‍ച്ച് നടത്തി

കാസര്‍കോട്: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ്ങ് ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാര്‍ കരാറുകാര്‍ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ചാല്‍ ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ബില്ലുകള്‍ മടക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. രണ്ടുവര്‍ഷത്തോളമായി 25 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറി കിട്ടുന്നില്ല. ഇപ്പോള്‍ അത് 5 ലക്ഷം രൂപയില്‍ മേലെ കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം കരാര്‍ മേഖല തന്നെ സ്തംഭന അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ ഡിപ്പോസിറ്റ് […]

കാസര്‍കോട്: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിങ്ങ് ഏകോപന സമിതി ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാര്‍ കരാറുകാര്‍ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ചാല്‍ ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ബില്ലുകള്‍ മടക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. രണ്ടുവര്‍ഷത്തോളമായി 25 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറി കിട്ടുന്നില്ല. ഇപ്പോള്‍ അത് 5 ലക്ഷം രൂപയില്‍ മേലെ കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം കരാര്‍ മേഖല തന്നെ സ്തംഭന അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ ഡിപ്പോസിറ്റ് ചെയ്ത വര്‍ക്കുകളുടെ ബില്ലുകള്‍ പോലും അന്യായമായി തടഞ്ഞു വെച്ചിരിക്കുകയാണ്. ട്രഷറി നിയന്ത്രണം നീക്കി ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ട നിര്‍ബന്ധാവസ്ഥയിലാണ് കരാറുകാറെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ട്രഷറി മാര്‍ച്ച് യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ജാസിര്‍ ചെങ്കളയുടെ അധ്യക്ഷതയില്‍ സിഎച്ച് മൊയ്തീന്‍ ചാപ്പാടി ഉദ്ഘാടനം ചെയ്തു.
ഷരീഫ് ബോസ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ക്ക് മുഹമ്മദ്, നിസാര്‍ കല്ലട്ര, മജീദ് ബെണ്ടിച്ചാല്‍, സുനൈഫ് എംഎഎച്ച്, സാജിദ് ബെണ്ടിച്ചാല്‍, സുബിന്‍ ആന്റണി പ്രസംഗിച്ചു. റസാഖ് ബെദിര സ്വാഗതവും ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it