പി.ഡബ്ല്യു.ഡിയില്‍ പുതിയ ഷെഡ്യൂള്‍ റേറ്റ് നടപ്പിലാക്കണം-കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്

കാസര്‍കോട്: പി.ഡബ്ല്യു.ഡിയില്‍ ഷെഡ്യൂള്‍ റേറ്റ് പുതുക്കി 2018ലെ റേറ്റ് ഇപ്പോള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും 2021 ലെ ഏറ്റവും പുതിയ ഷെഡ്യൂള്‍ റേറ്റ് നല്‍കണമെന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രക്‌ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ക്യാപിറ്റല്‍ ഇന്‍ ഹോട്ടലില്‍ നടന്ന യോഗം പ്രസിഡണ്ട് നിസാര്‍ കല്ലട്രയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ ടി.കെ, മൊയ്ദീന്‍ ചാപ്പാടി, അഷ്റഫ് പെര്‍ള, […]

കാസര്‍കോട്: പി.ഡബ്ല്യു.ഡിയില്‍ ഷെഡ്യൂള്‍ റേറ്റ് പുതുക്കി 2018ലെ റേറ്റ് ഇപ്പോള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും 2021 ലെ ഏറ്റവും പുതിയ ഷെഡ്യൂള്‍ റേറ്റ് നല്‍കണമെന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രക്‌ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് ക്യാപിറ്റല്‍ ഇന്‍ ഹോട്ടലില്‍ നടന്ന യോഗം പ്രസിഡണ്ട് നിസാര്‍ കല്ലട്രയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ ടി.കെ, മൊയ്ദീന്‍ ചാപ്പാടി, അഷ്റഫ് പെര്‍ള, എം.എ നാസര്‍, നൗഷാദ് എം.എ, മാര്‍ക്ക് മുഹമ്മദ് പ്രസംഗിച്ചു. ഫോട്ടോ കോണ്ടെസ്റ്റ് മത്സര വിജയികള്‍ക്കുള്ള സമ്മാനം വി.എം മുനീര്‍ നിര്‍വ്വഹിച്ചു. ജാസിര്‍ ചെങ്കള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷെരിഫ് ബോസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ജാസിര്‍ ചെങ്കള (പ്രസിഡണ്ട്.), അബ്ദുല്‍ റസാഖ് ബെദിര (ജന. സെക്ര.), മജീദ് ബെണ്ടിച്ചാല്‍ (ട്രഷ.), കബീര്‍ ഉഗ്രാണി, റൈശുദ്ധീന്‍ സി, സാജിദ് ബെണ്ടിച്ചാല്‍ (വൈ. പ്രസി.), സാദിഖ് പൊവ്വല്‍, കെ.വി യുസുഫ്, സിറാജ് (ജോ. സെക്ര.).

Related Articles
Next Story
Share it