കരാറുകാര്‍ ഒക്ടോബര്‍ 10 മുതല്‍ ടെണ്ടര്‍ എറ്റെടുക്കില്ല; ബഹിഷ്‌കരണ സമരം വിജയിപ്പിക്കാന്‍ ബുധനാഴ്ച സംയുക്ത കണ്‍വെന്‍ഷന്‍

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ഗവ. കരാറുകാര്‍ നേവിടുന്ന ഒട്ടേറെ ബുദ്ധിമുട്ടുകളെ സംബസിച്ച് അടിയന്തരമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാറുമായും ചര്‍ച്ച നടത്തിയിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തിയിട്ടും യാതൊരു വിധ പരിഹാരവും കാണാത്തതില്‍ പ്രധിഷേധിച്ച് ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍ ഏര്‍പ്പെടുകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന് മാര്‍ക്കറ്റ് വില അനുവദിച്ച് തരിക, […]

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ഗവ. കരാറുകാര്‍ നേവിടുന്ന ഒട്ടേറെ ബുദ്ധിമുട്ടുകളെ സംബസിച്ച് അടിയന്തരമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാറുമായും ചര്‍ച്ച നടത്തിയിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തിയിട്ടും യാതൊരു വിധ പരിഹാരവും കാണാത്തതില്‍ പ്രധിഷേധിച്ച് ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍ ഏര്‍പ്പെടുകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന് മാര്‍ക്കറ്റ് വില അനുവദിച്ച് തരിക, 5 ലക്ഷം രൂപയുടെ താഴെയുള്ള വര്‍ക്കുകള്‍ ഇ-ടെണ്ടര്‍ നിന്നും ഒഴിവാക്കുക, പ്രൈസ് സോഫ്റ്റ്വെയറിലെ അപാകതകള്‍ പരിഹരിച്ച് കുടിശ്ശിക പൂര്‍ണമായും നല്‍കുക, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് അനുവദിച്ച 10 ശതമാനം അനുകൂല്യം ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടെണ്ടര്‍ ബഹിഷ്‌കരണ സമരം നടത്തുന്നത്. സമരം വിജയിപ്പിക്കുന്നതിന് 5ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുഴുവന്‍ കരാര്‍ സംഘടനയെയും യോജിപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബിഎം കൃഷ്ണന്‍ നായര്‍, ഷാഫി ഹാജി, ടി.കെ നസീര്‍, എ.എ നാസര്‍, സുനൈഫ് എംഎഎച്ച് പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it