ഉഡുപ്പിയില്‍ ബി.ജെ.പി നേതാവായ കരാറുകാരന്‍ ജീവനൊടുക്കിയ സംഭവം; കര്‍ണാടക ഗ്രാമവികസനമന്ത്രി കെ.എസ് ഈശ്വരപ്പയെ ഒന്നാംപ്രതിയാക്കി കേസെടുത്തു

ഉഡുപ്പി: ഉഡുപ്പിയിലെ ലോഡ്ജില്‍ ബി.ജെ.പി നേതാവായകരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസനമന്ത്രി കെ.എസ് ഈശ്വരപ്പയെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് കേസ്. കരാറുകാരനായ സന്തോഷ് കെ പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രി ഈശ്വരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരായ രമേഷ്, ബസവരാജ് എന്നിവരെ കേസിലെ രണ്ടും മൂന്നും പ്രതികളാക്കി. തന്റെ മരണത്തിനുത്തരവാദികള്‍ മന്ത്രി ഈശ്വരപ്പയും സഹായികളുമാണെന്ന് പരാമര്‍ശിക്കുന്ന സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. പ്രശാന്ത് പാട്ടീലിന്റെ […]

ഉഡുപ്പി: ഉഡുപ്പിയിലെ ലോഡ്ജില്‍ ബി.ജെ.പി നേതാവായകരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസനമന്ത്രി കെ.എസ് ഈശ്വരപ്പയെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് കേസ്. കരാറുകാരനായ സന്തോഷ് കെ പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രി ഈശ്വരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരായ രമേഷ്, ബസവരാജ് എന്നിവരെ കേസിലെ രണ്ടും മൂന്നും പ്രതികളാക്കി. തന്റെ മരണത്തിനുത്തരവാദികള്‍ മന്ത്രി ഈശ്വരപ്പയും സഹായികളുമാണെന്ന് പരാമര്‍ശിക്കുന്ന സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. പ്രശാന്ത് പാട്ടീലിന്റെ പരാതിയില്‍ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. മന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതുവരെ സന്തോഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാട് കുടുംബം സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുത്തത്. മന്ത്രി ഈശ്വരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരായ ബസവരാജിനെയും രമേശിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഹിന്‍ഡലഗ വില്ലേജില്‍ സന്തോഷ് പാട്ടീല്‍ 4 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്നു. സന്തോഷ് തന്റെ പണം പദ്ധതിക്കായി നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ പ്രവൃത്തിയുടെ ബില്ല് പാസാക്കാതെയും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടും സന്തോഷിനെ കടുത്ത സാമ്പത്തിക പ്രയാസത്തിലാക്കിയതാണ് ആത്മഹത്യക്ക് ഇടവരുത്തിയത്.

Related Articles
Next Story
Share it