തലപ്പാടി-ചെങ്കള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

കാസര്‍കോട്: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയില്‍പ്പെടുന്ന റോഡ് പതിനഞ്ചുവര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണ് വികസിപ്പിക്കുക. രാജ്യാന്തര ടെണ്ടറില്‍ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്‍. ഗ്രൂപ്പുകള്‍ എന്നീ വന്‍കിടക്കാരുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ നേടിയത്. ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ആദ്യമായാണ് ഊരാളുങ്കല്‍ […]

കാസര്‍കോട്: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയില്‍പ്പെടുന്ന റോഡ് പതിനഞ്ചുവര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണ് വികസിപ്പിക്കുക. രാജ്യാന്തര ടെണ്ടറില്‍ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്‍. ഗ്രൂപ്പുകള്‍ എന്നീ വന്‍കിടക്കാരുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ നേടിയത്.
ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ആദ്യമായാണ് ഊരാളുങ്കല്‍ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാര്‍ നേടുന്നതും.
കേരളത്തില്‍നിന്നുള്ള ഒരു കരാര്‍ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്. സംസ്ഥാനാതിര്‍ത്തിയില്‍നിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാര്‍ 1704.125 കോടി രൂപക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെണ്ടറിനെക്കാള്‍ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എന്‍.ആര്‍. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്. രണ്ടുവര്‍ഷമാണ് നിര്‍മ്മാണകാലാവധി. എസ്റ്റിമേറ്റ് തുക 1268.53 കോടി രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയെ നിര്‍മ്മാണസമയത്ത് ലഭിക്കൂ. ബാക്കി 15 വര്‍ഷംകൊണ്ടു 30 ഗഡുക്കളായാണു നല്കുക. നിര്‍മ്മാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.

Related Articles
Next Story
Share it