തുടര്‍ഭരണം ജീവനക്കാരെ ദുരിതത്തിലാക്കുന്നു-പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: തുടര്‍ ഭരണത്തിന്റെ അനന്തരഫലം സംസ്ഥാനത്തെ പൊതുജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട് ചെര്‍ക്കളം അബ്ദുല്ല നഗറില്‍ വച്ച് നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന […]

കാസര്‍കോട്: തുടര്‍ ഭരണത്തിന്റെ അനന്തരഫലം സംസ്ഥാനത്തെ പൊതുജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍കോട് ചെര്‍ക്കളം അബ്ദുല്ല നഗറില്‍ വച്ച് നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, ജില്ലാ ലീഗ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്‌മത്തുള്ള, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍, എം. സി. ഖമറുദ്ദീന്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് നസീമ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ.സി.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട് പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ കെ.എം.റഷീദ് നന്ദിയും പറഞ്ഞു.

അതിജീവനം തേടുന്ന സിവില്‍ സര്‍വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്‍ പി.എസ്.സി അംഗം ഡോ.വി.പി.അബ്ദുല്‍ ഹമീദ് വിഷയാവതരണം നടത്തി. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് അദ്ധ്യക്ഷനായി. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.ദാമോദരന്‍, കെ.എ.സി.എം.എസ്.എ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കോയിപ്ര, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ പടന്ന പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദലി പൂക്കോട്ടൂര്‍ സ്വാഗതവും സെക്രട്ടറിയേറ്റംഗം ഒ.എം. ഷഫീഖ് നന്ദിയും പറഞ്ഞു.

'അവകാശ ധ്വംസനം തുടര്‍ക്കഥയാവുമ്പോള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല അരയങ്കോട് അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ്. ഹംസ മുഖ്യാതിഥിയായിരുന്നു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.പി.നസീര്‍ വിഷയാവതരണം നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ.നജീബ് പ്രസംഗിച്ചു. ആമിര്‍ കോഡൂര്‍ സ്വാഗതവും അഷ്‌റഫ് മാണിക്യം നന്ദിയും പറഞ്ഞു.

യാത്രയയപ്പ് സമ്മേളനം എ.കെ.എം.അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ഐ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. റാഫി പോത്തങ്കോട് സ്വാഗതവും ടി.എ.സലീം നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി എസ്.ഇ.യു നേതാക്കളായ ഹംസ മന്ദലാംകുന്ന്, പി.ഐ.നൗഷാദ്, അക്ബറലി പാറേക്കോട്, വി.ജെ. സലീം, സലാം കരുവാറ്റ, അബ്ദുല്‍ സത്താര്‍.എം, കെ.സി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍ നെല്ലിക്കട്ട, സിയാദ്.പി, മുഹമ്മദലി.കെ.എന്‍.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it