തലപ്പാടിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറി പിന്നിലേക്ക് നീങ്ങി ബൈക്കിലും ഓട്ടോയിലും തട്ടിയ ശേഷം ടോള്‍ ഗേറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നു; ജീവനക്കാരും വാഹനയാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു
തലപ്പാടി: തലപ്പാടിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറി പിന്നിലേക്ക് നീങ്ങി ഓട്ടോയിലും ബൈക്കിലും തട്ടിയ ശേഷം ടോള്‍ഗേറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നു. ടോള്‍ ഗേറ്റിലെ ജീവനക്കാരും വാഹനയാത്രക്കാരും അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് റഫ്രിജറേറ്ററുകള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ലോറി പാര്‍ക്ക് ചെയ്ത് ചായ കുടിക്കാന്‍ പോയതായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ലോറി ഒരു കിലോമീറ്ററോളം പിന്നിലേക്ക് നീങ്ങി. ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ടോള്‍ […]

തലപ്പാടി: തലപ്പാടിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറി പിന്നിലേക്ക് നീങ്ങി ഓട്ടോയിലും ബൈക്കിലും തട്ടിയ ശേഷം ടോള്‍ഗേറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നു. ടോള്‍ ഗേറ്റിലെ ജീവനക്കാരും വാഹനയാത്രക്കാരും അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് റഫ്രിജറേറ്ററുകള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ലോറി പാര്‍ക്ക് ചെയ്ത് ചായ കുടിക്കാന്‍ പോയതായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ലോറി ഒരു കിലോമീറ്ററോളം പിന്നിലേക്ക് നീങ്ങി. ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ടോള്‍ ബൂത്തിന്റെ തൂണിലും കസേരയിലുംതട്ടിയ ലോറി ഒടുവില്‍ ടോള്‍ ഗേറ്റിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരും ടോള്‍ ബൂത്ത് ജീവനക്കാരും ഉടന്‍ തന്നെ ഒഴിഞ്ഞുമാറിയതിനാല്‍ അപകടം സംഭവിച്ചില്ല. ലോറിയുടെ ഹാന്‍ഡ് ബ്രേക്കില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ അറിയിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.