കണ്ടെയ്‌നര്‍ ലോറി റോഡില്‍ കുടുങ്ങി; ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി, ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. അണങ്കൂരിലെ ഒരു കാര്‍ ഷോറൂമില്‍ നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് പോകാനായി തിരിക്കുന്നതിനിടയിലാണ് കണ്ടെയ്‌നര്‍ ലോറി റോഡില്‍ കുടുങ്ങിയത്. മൂന്ന് മണിക്കൂറുകളോളം യാത്രക്കാരും ട്രാഫിക്ക് പൊലീസും പരിശ്രമിച്ചാണ് കണ്ടെയ്‌നര്‍ ലോറി മാറ്റിയത്. ഈ ഭാഗത്ത് കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടയില്‍ റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങുന്നത് പതിവാണ്.

Related Articles
Next Story
Share it