വെള്ളരിക്കുണ്ടില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വാഹനഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. സ്‌ക്കൂളിന് താഴെ പള്ളിക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. വെള്ളരിക്കുണ്ട് കൊന്നക്കാട് റൂട്ടില്‍ വീനസ് ഓഡിറ്റോറിയത്തിന് സമീപം വളവും കയറ്റവും തുടങ്ങുന്ന സ്ഥലത്താണ് അപകടം. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളരിക്കുണ്ടിലെ സ്വകാര്യ ഗോഡൗണിലേക്ക് ടൈല്‍സ് കൊണ്ടുവന്ന കണ്ടെയ്‌നറാണ് മറിഞ്ഞത്. ലോറി റോഡിന് കുറുകെ കിടക്കുന്നതിനാല്‍ വാഹനഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

Related Articles
Next Story
Share it