374 രൂപയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര നിഷേധിച്ച കെ എസ് ആര്‍ ടി സിക്ക് 7,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

തൃശൂര്‍: നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത കെ എസ് ആര്‍ ടി സിക്കെതിരെ 7,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. കൊല്ലം തേവലക്കര സ്വദേശി സൗപര്‍ണികയില്‍ ജെ.ആര്‍. പ്രേംജിത്ത്, ഭാര്യ കീര്‍ത്തി മോഹന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു കെ.എസ്.ആര്‍.ടി.സി. എം.ഡിക്കും തൃശൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമെതിരെ കോടതി വിധി പറഞ്ഞത്. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവായി 2000 രൂപയും നല്‍കാനാണ് വിധി. രാത്രി 12.15നുള്ള ബസില്‍ തൃശൂരില്‍ നിന്നു കായംകുളത്തേക്കു യാത്ര ചെയ്യാനായി […]

തൃശൂര്‍: നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത കെ എസ് ആര്‍ ടി സിക്കെതിരെ 7,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. കൊല്ലം തേവലക്കര സ്വദേശി സൗപര്‍ണികയില്‍ ജെ.ആര്‍. പ്രേംജിത്ത്, ഭാര്യ കീര്‍ത്തി മോഹന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു കെ.എസ്.ആര്‍.ടി.സി. എം.ഡിക്കും തൃശൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമെതിരെ കോടതി വിധി പറഞ്ഞത്.

ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവായി 2000 രൂപയും നല്‍കാനാണ് വിധി. രാത്രി 12.15നുള്ള ബസില്‍ തൃശൂരില്‍ നിന്നു കായംകുളത്തേക്കു യാത്ര ചെയ്യാനായി 374 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സീറ്റ് നമ്പരും ലഭിച്ചു. കൃത്യസമയത്തു സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും യാത്ര അനുവദിച്ചില്ല. തുടര്‍ന്നാണു ഹര്‍ജി നല്‍കിയത്.

ദമ്പതികള്‍ക്ക് അനുവദിച്ച സീറ്റില്‍ സ്പോട്ട് അലോട്ട്മെന്റ് പ്രകാരം മറ്റു രണ്ടുപേര്‍ക്ക് സീറ്റ് നല്‍കിയെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വാദം. കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രസിഡന്റ് സി.ടി. സാബു, മെമ്പര്‍മാരായ ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, എസ്. ശ്രീജ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി കണ്ടെത്തി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Related Articles
Next Story
Share it