ജോലിക്കിടെ നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കുണ്ടംകുഴി: നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കൊളത്തൂര്‍ കളവയലിലെ കെ. അച്ചുത(56)നാണ് മരിച്ചത്. കല്ല് ചെത്തു ജോലിക്കിടെ നെഞ്ചുവേദന വന്ന അച്ചുതനെ കൂടെയുള്ളവര്‍ ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തൂര്‍ ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ അനുശ്രീയുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വരുന്നതിന് തൊട്ടുമുമ്പാണ് മരണം. അനുശ്രീ ഒമ്പത് എ പ്ലസ് ഗ്രേഡും ഒരു എ ഗ്രേഡും നേടി മികച്ച വിജയം നേടിയിരുന്നു. പരേതനായ ഉണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും […]

കുണ്ടംകുഴി: നിര്‍മ്മാണ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കൊളത്തൂര്‍ കളവയലിലെ കെ. അച്ചുത(56)നാണ് മരിച്ചത്. കല്ല് ചെത്തു ജോലിക്കിടെ നെഞ്ചുവേദന വന്ന അച്ചുതനെ കൂടെയുള്ളവര്‍ ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തൂര്‍ ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ അനുശ്രീയുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വരുന്നതിന് തൊട്ടുമുമ്പാണ് മരണം. അനുശ്രീ ഒമ്പത് എ പ്ലസ് ഗ്രേഡും ഒരു എ ഗ്രേഡും നേടി മികച്ച വിജയം നേടിയിരുന്നു. പരേതനായ ഉണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ബി.കോം ഡിഗ്രി വിദ്യാര്‍ത്ഥിനി അശ്വനി മറ്റൊരു മകളാണ്. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, പത്മനാഭന്‍, മണികണ്ഠന്‍, രത്‌നാവതി, രാധ.

Related Articles
Next Story
Share it