1.67 കോടി രൂപ ചെലവില്‍ ജനറല്‍ ആസ്പത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.67 കോടി രൂപ ചെലവില്‍ ജനറല്‍ ആസ്പത്രിയില്‍ നിര്‍മ്മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ.രാജറാം സ്വാഗതം പറഞ്ഞു. കെ.ഡി.പി. സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, എക്‌സി. എഞ്ചിനീയര്‍ പി.പി. രമേശന്‍, ഡോ.ഗീത ഗുരുദാസ്, ഐ.എം.എ. പ്രസിഡണ്ട് ഡോ.ബി.നാരായണ നായക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. ദിവസേന രണ്ടര ലക്ഷം മലിനജലം സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടാവും. […]

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.67 കോടി രൂപ ചെലവില്‍ ജനറല്‍ ആസ്പത്രിയില്‍ നിര്‍മ്മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ.രാജറാം സ്വാഗതം പറഞ്ഞു. കെ.ഡി.പി. സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, എക്‌സി. എഞ്ചിനീയര്‍ പി.പി. രമേശന്‍, ഡോ.ഗീത ഗുരുദാസ്, ഐ.എം.എ. പ്രസിഡണ്ട് ഡോ.ബി.നാരായണ നായക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. ദിവസേന രണ്ടര ലക്ഷം മലിനജലം സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടാവും. 10 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കും.
സംസ്‌കരിച്ചെടുക്കുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാം. എറണാകുളത്തെ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.

Related Articles
Next Story
Share it