• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കലക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ കടല്‍ഭിത്തി നിര്‍മ്മാണം; തൃക്കണ്ണാട്ടെ പ്രതിഷേധത്തിന് അയവ്

Utharadesam by Utharadesam
July 26, 2023
in BEKAL, LOCAL NEWS
Reading Time: 1 min read
A A
0
കലക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ കടല്‍ഭിത്തി നിര്‍മ്മാണം; തൃക്കണ്ണാട്ടെ പ്രതിഷേധത്തിന് അയവ്

ബേക്കല്‍: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സനേയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്നലെ സന്ധ്യയോടെ തൃക്കണ്ണാട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചു. മല്‍സ്യബന്ധനസാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തില്‍ തകര്‍ന്നിട്ടും അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും മിനിഞ്ഞാന്നുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കലക്ടര്‍ പ്രദേശത്ത് എത്തിയപ്പോഴും നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഉദുമ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും വിവിധ വകുപ്പ് ജീവനക്കാരും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലും പലരും പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ മണ്ണുമാന്തി യന്ത്രവും കരിങ്കല്ലുകളും പ്രദേശത്ത് എത്തിച്ച് കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയത്. തൃക്കണ്ണാട്ട് ശാശ്വാതമായി കടപ്പുറം സംരക്ഷിക്കാനാവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമാണ് നാട്ടുകാര്‍ തൃക്കണ്ണാട്ട് കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചത്. ആദ്യം റോഡ് ഉപരോധിച്ചപ്പോള്‍ ചൊവ്വാഴ്ച രാവിലെ ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനം അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയും കലക്ടര്‍ എത്താതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചത്. പൊലീസുമായി സംഘര്‍ഷത്തിലായ സമരക്കാര്‍ കലക്ടര്‍ വരാതെ പിന്‍മാറില്ലെന്ന നിലപാട് സ്വീകരിച്ചു. ഉച്ചക്ക് ശേഷം കലക്ടര്‍ എത്തുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് രണ്ടാമത്തെ സമരവും അവസാനിപ്പിച്ചത്. ഇന്നലെ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമുണ്ടായി. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. കലക്ടര്‍ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ShareTweetShare
Previous Post

കോണ്‍ഗ്രസും ബി.ആര്‍.എസും അവിശ്വാസത്തിന് നോട്ടീസ് നല്‍കി

Next Post

ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Related Posts

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്

November 30, 2023
കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

November 30, 2023
സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

November 30, 2023
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

November 30, 2023
വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു

വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു

November 30, 2023
ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

November 29, 2023
Next Post
ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ആസിഡ് കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS