മുസ്ലിം ലീഗ് ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണം; മുനിസിപ്പല്‍-പഞ്ചായത്ത്തല കാമ്പയിന് രൂപം നല്‍കി

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണത്തിന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കാമ്പയിന്‍ മുനിസിപ്പല്‍-പഞ്ചായത്ത്തല കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 25ന് മുമ്പ് പോഷക സംഘടന തലങ്ങളിലും മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളിലും ജൂണ്‍ 30 ന് മുമ്പ് വാര്‍ഡ് ശാഖാ കമ്മിറ്റികളിലും യോഗം ചേരാനും നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 23ന് കാസര്‍കോട് മുനിസിപ്പാലിറ്റി 7 മണി, ചെങ്കള പഞ്ചായത്ത് […]

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മ്മാണത്തിന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കാമ്പയിന്‍ മുനിസിപ്പല്‍-പഞ്ചായത്ത്തല കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജൂണ്‍ 25ന് മുമ്പ് പോഷക സംഘടന തലങ്ങളിലും മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളിലും ജൂണ്‍ 30 ന് മുമ്പ് വാര്‍ഡ് ശാഖാ കമ്മിറ്റികളിലും യോഗം ചേരാനും നിര്‍ദ്ദേശം നല്‍കി. ജൂണ്‍ 23ന് കാസര്‍കോട് മുനിസിപ്പാലിറ്റി 7 മണി, ചെങ്കള പഞ്ചായത്ത് 4 മണി, ബദിയടുക്ക 3 മണി, ബെള്ളൂര്‍ 7 മണിക്കും, ജൂണ്‍ 25ന് മൊഗ്രാല്‍പുത്തൂര്‍ 4 മണി, മധൂര്‍ 7 മണി, കുംബഡാജെ 4 മണി, കാറഡുക്ക 4 മണിക്കും യോഗം ചേരും. പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, ജില്ല നീരിക്ഷകന്‍ അഡ്വ. എന്‍.എ. കാലിദ്, ടി.സി.എ. റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കെ.ബി കുഞ്ഞാമു, ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, ഖാസി അബ്ദുല്‍ റഹ്മാന്‍, എം.എ.എച്ച് മഹമ്മൂദ്, ടി.ഇ മുഖ്താര്‍, കെ.എ. അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ്, നാസര്‍ ചെര്‍ക്കളം, കെ.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മൊയ്‌നുദ്ദീന്‍ കെ.കെ. പുറം, അഡ്വ. വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, മുനീര്‍ പി. ചെര്‍ക്കള, മഹമൂദ് കുഞ്ഞിക്കാനം, ഹനീഫ് കരിങ്ങപ്പള്ളം, എ.എ. ജലീല്‍, മുഹമ്മദ് കുഞ്ഞി എരിയാല്‍, എസ്.പി. സലാഹുദ്ദീന്‍, എസ്. അഹമ്മദ് മാന്യ, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, കെ. അസീസ് ഹാജി, കെ.എം. ബഷീര്‍, ഹമീദ് ബെദിര, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ പി.എ. ചേരൂര്‍, അന്‍വര്‍ ചേരങ്കൈ, അഡ്വ. ബി.കെ. ഷംസുദ്ദീന്‍, മജീദ് പട്ട്‌ള, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, അലി തുപ്പക്കല്‍, ബി.ടി. അബ്ദുല്ല കുഞ്ഞി, എന്‍.എച്ച് മുഹമ്മദ്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, മുത്തലിബ് പാറക്കെട്ട്, ശശിധര അജക്കോട്, കാദര്‍ ബദ്രിയ, ഹമീദ് പൊസളിഗെ, സി.എ. സൈമ, ഇഖ്ബാല്‍ മുള്ളേരിയ, മുഹമ്മദ് പഠാങ്ങ്, കരീം ചൗക്കി, മാഷിദ മജീദ്, സഫീറ സംബന്ധിച്ചു.

Related Articles
Next Story
Share it