കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം-സിപിഎം
പനയാല്‍: പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഎം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം മുറിച്ചു പോകുന്ന റെയില്‍വേ ക്രോസുള്ള സംസ്ഥാനത്തെ ഏക റെയില്‍വേ സ്റ്റേഷനാണ് കോട്ടിക്കുളം. എസ്ടിപി പാതയില്‍ നിന്ന് ദേശീയപാതയിലേക്ക് എളുപ്പില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന റോഡിലെ റെയില്‍വേ ഗേയ്റ്റ് അടച്ചാല്‍ ഗതാഗത കുരുക്ക് പാലക്കുന്ന് ടൗണ്‍ വരെ നീളുന്നു. മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 23 കോടിയോളം രൂപ രണ്ട്ഘട്ടങ്ങളിലായി മേല്‍പാലത്തിനായി നീക്കിവച്ചിരുന്നു. […]

പനയാല്‍: പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഎം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം മുറിച്ചു പോകുന്ന റെയില്‍വേ ക്രോസുള്ള സംസ്ഥാനത്തെ ഏക റെയില്‍വേ സ്റ്റേഷനാണ് കോട്ടിക്കുളം. എസ്ടിപി പാതയില്‍ നിന്ന് ദേശീയപാതയിലേക്ക് എളുപ്പില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന റോഡിലെ റെയില്‍വേ ഗേയ്റ്റ് അടച്ചാല്‍ ഗതാഗത കുരുക്ക് പാലക്കുന്ന് ടൗണ്‍ വരെ നീളുന്നു. മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 23 കോടിയോളം രൂപ രണ്ട്ഘട്ടങ്ങളിലായി മേല്‍പാലത്തിനായി നീക്കിവച്ചിരുന്നു. ഇതിനാവശ്യമായ അക്വിസേഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. എന്നാല്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് റെയില്‍വേ അനുമതി ലഭിക്കുന്നില്ല. ഇത് പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി നാരായണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍, ഏരിയാ സെക്രട്ടറി മധുമുതിയക്കാല്‍ എന്നിവര്‍ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റങ്ങളായ കെ വി കുഞ്ഞിരാമന്‍, പി ജനാര്‍ദനന്‍, കെ ആര്‍ ജയാനന്ദന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം കുമാരന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ പി മണിമോഹന്‍ നന്ദി പറഞ്ഞു.
സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയായി മധുമുതിയക്കാലിനെ വീണ്ടും തെരഞ്ഞെടുത്തു.