മദ്യശാലകള്‍ ആള്‍തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; ബാറുകളിലും കൂടി മദ്യവില്‍പ്പന പുനഃരാരംഭിച്ചതായും ഇനി ബിവറേജിലെ തിരക്ക് കുറയുമെന്നും സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള മദ്യവില്‍പ്പനയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി. മദ്യവില്‍പ്പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിവാഹം പോലുള്ള ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കെ മദ്യശാലകള്‍ക്ക് മുന്നിലെ കൂട്ടിയിടി എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം വില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് […]

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള മദ്യവില്‍പ്പനയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി. മദ്യവില്‍പ്പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമര്‍ശം.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിവാഹം പോലുള്ള ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കെ മദ്യശാലകള്‍ക്ക് മുന്നിലെ കൂട്ടിയിടി എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം വില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബാറുകളിലും മദ്യവില്‍പ്പന പുനഃരാരംഭിച്ചതായും ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നിലെ തിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. വെയര്‍ ഹൗസ് ലാഭവിഹിതം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബാറുകള്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചതോടെയാണ് ബെവ്കോയ്ക്ക് മുന്നിലെ തിരക്ക് വര്‍ധിച്ചത്. ഇതേതുടര്‍ന്ന് 25 ശതമാനമായി ഉയര്‍ത്തിയ വെയര്‍ഹൗസ് ചാര്‍ജ് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബാറുകളില്‍ മദ്യം വില്‍ക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു.

Related Articles
Next Story
Share it