തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയം; ശിവമോഗ തീര്‍ഥഹള്ളി നഗരത്തില്‍ മുന്‍ സൈനികന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കളെ തേടി എന്‍.ഐ.എ സംഘമെത്തി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍
ശിവമോഗ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ശിവമോഗ തീര്‍ഥഹള്ളി നഗരത്തിലെ മുന്‍ സൈനികന്റെ മകനുള്‍പ്പെടെ രണ്ട് യുവാക്കളെ തേടിയെത്തി. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരിശോധന നടത്തിയ ശേഷം മാതാപിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ചില പ്രദേശങ്ങളില്‍ എന്‍.ഐ.എ ഒരുവര്‍ഷക്കാലം രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. യുവാക്കളുടെ ഫോണ്‍ബന്ധം അന്വേഷണസംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷപ്പോഴാണ് തീവ്രവാദബന്ധം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. മുന്‍ സൈനികന്റെ […]

ശിവമോഗ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ശിവമോഗ തീര്‍ഥഹള്ളി നഗരത്തിലെ മുന്‍ സൈനികന്റെ മകനുള്‍പ്പെടെ രണ്ട് യുവാക്കളെ തേടിയെത്തി. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരിശോധന നടത്തിയ ശേഷം മാതാപിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ചില പ്രദേശങ്ങളില്‍ എന്‍.ഐ.എ ഒരുവര്‍ഷക്കാലം രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. യുവാക്കളുടെ ഫോണ്‍ബന്ധം അന്വേഷണസംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷപ്പോഴാണ് തീവ്രവാദബന്ധം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. മുന്‍ സൈനികന്റെ മകന്‍ നേരത്തെ ബംഗളൂരുവിലായിരുന്നു. അവിടെ വെച്ചാണ് തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചത്. ഈ യുവാവിന്റെ അടുത്ത ബന്ധുവായ യുവാവും തീവ്രവാദസംഘടനയില്‍ അംഗമാണെന്നാണ് എന്‍.ഐ.എ പറയുന്നത്. എന്‍.ഐ.എ പരിശോധനയ്ക്കായി വന്നപ്പോള്‍ മാതാപിതാക്കള്‍ പൊട്ടിക്കരയുകയായിരുന്നു.