കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് പി കെ.ഫൈസല്‍ നയിക്കുന്ന നാല് ദിവസം നീണ്ടു നില്ക്കുന്ന ആസാദി കി ഗൗരവ് യാത്ര സ്വാതന്ത്ര സ്മൃതികള്‍ ഉണരുന്ന കുമ്പളയില്‍ നിന്ന് ആരംഭിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഡിസിസി പ്രസിഡന്റ് പി. കെ ഫൈസലിന് ദേശിയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തെയും ദേശിയ പ്രസ്ഥാനത്തിന്റെ നേതാകന്മാരെയും ബ്രിട്ടീഷ്കാര്‍ക്ക് ഒറ്റി കൊടുത്തവര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പ്ലാറ്റിനും ജൂബിലിയില്‍ എങ്കിലും സ്വാതന്ത്ര്യ സമരത്തെ ഓര്‍ക്കാന്‍ തയാറായത് ചെയ്ത് പോയ തെറ്റിന്റെ പശ്ചാത്താപമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, കര്‍ണാടക മുന്‍ മന്ത്രി വിനയകുമാര്‍ സോര്ക്കേ, മുന്‍ ഡിസിസി പ്രസിഡന്റ്മാരായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, നേതാകളായ എ ഗോവിന്ദന് നായര്‍, കെ നീലകണ്ഠന്, പി. എ അഷ്റഫ് അലി, കരിമ്പില്‍ കൃഷ്ണന്, ഡിസിസി ഭാരവാഹികളായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, ജെ എസ് സോമശേഖര ഷേനി, കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, അഡ്വ. കെ കെ രാജേന്ദ്രന്, മീനാക്ഷി ബാലകൃഷ്ണന്, പി.വി സുരേഷ്, ധന്യ സുരേഷ്, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, കെ.പി പ്രകാശന്, കെ. വി സുധാകരന്, ഹരീഷ് പി നായര്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ, ലക്ഷണ പ്രഭു, കെ ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. ജാഥ മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിവസം മേല്പറമ്പില് സമാപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടാന്‍ ഷൗക്കത്ത് സമാപന യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി.