കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണം-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കാസര്‍കോട്: ദേശീയ-സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. ഡി.സി.സി ഓഫീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായരുടെ ഫോട്ടോ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും ഏറ്റവും ഒടുവില്‍ സംസ്ഥാനത്തും ഉണ്ടായ തിരിച്ചടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം തുടങ്ങണം. കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയും. മുന്‍കാല സംഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ച നേതാവായിരുന്നു പി.ഗംഗാധരന്‍ […]

കാസര്‍കോട്: ദേശീയ-സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. ഡി.സി.സി ഓഫീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായരുടെ ഫോട്ടോ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും ഏറ്റവും ഒടുവില്‍ സംസ്ഥാനത്തും ഉണ്ടായ തിരിച്ചടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം തുടങ്ങണം. കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയും. മുന്‍കാല സംഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ച നേതാവായിരുന്നു പി.ഗംഗാധരന്‍ നായര്‍. യുവജന-വിദ്യാര്‍ഥി-പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. സഹകരണ രംഗത്തും തിളങ്ങി നിന്ന നേതാവായിരുന്നു-വി.ഡി സതീശന്‍ പറഞ്ഞു. ഡി.സി. സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, പി.എ അഷറഫലി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.വി ഗംഗാധരന്‍, പി.കെ ഫൈസല്‍, എം.സി പ്രഭാകരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, അഡ്വ. കെ.കെ രാജേന്ദ്രന്‍, പി.ജി ദേവ്, ധന്യ സുരേഷ്, പി.വി.സുരേഷ്, കരുണ്‍താപ്പ, സെബാസ്റ്റ്യന്‍ പതാലില്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, ചന്ദ്രശേഖര റാവു, ഹരീഷ് പി. നായര്‍, മാമുനി വിജയന്‍, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, ശാന്തമ്മ ഫിലിപ്പ്, ജോമോന്‍ ജോസ്, രാജന്‍ പെരിയ, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, ഡി.എം.കെ മുഹമ്മദ്, പദ്മരാജന്‍ ഐങ്ങോത്ത്, രാജേഷ് പള്ളിക്കര, ബി.പി പ്രദീപ് കുമാര്‍, അര്‍ജുനന്‍ തായലങ്ങാടി, സത്യന്‍ സി. ഉപ്പള, ഉമേഷ് അണങ്കൂര്‍, രാജീവന്‍ നമ്പ്യാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it