എ.ഐ ക്യാമറക്കെതിരെ 5 മുതല്‍ കോണ്‍ഗ്രസ് സമരം

തിരുവനന്തപുരം: അടുത്ത മാസം അഞ്ചാം തീയതി മുതല്‍ എ.ഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതല്‍ എ.ഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ വ്യക്തമാക്കി. ക്യാമറ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും. ക്യാമറകള്‍ സ്ഥാപിച്ചതിന് മുന്നില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.പണത്തോടുള്ള ആര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ വഴിതെറ്റിച്ചിരിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. അഴിമതിയില്‍ […]

തിരുവനന്തപുരം: അടുത്ത മാസം അഞ്ചാം തീയതി മുതല്‍ എ.ഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതല്‍ എ.ഐ ക്യാമറകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ വ്യക്തമാക്കി. ക്യാമറ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും. ക്യാമറകള്‍ സ്ഥാപിച്ചതിന് മുന്നില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
പണത്തോടുള്ള ആര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ വഴിതെറ്റിച്ചിരിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it