കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചെമ്പുമേന്തി കലക്ടറേറ്റിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. പൊലീസ് മുഖ്യമന്ത്രിയുടെ പാദസേവകരായി മാറിയിരിക്കുകയാണെന്നും ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ശമ്പളം ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതം പറഞ്ഞു. കെ.നീലകണ്ഠന്, ഹക്കീം കുന്നില്‍, പി.എ അഷ്റഫ് അലി, എ.ഗോവിന്ദന് നായര്‍, സാജിദ് മൗവ്വല്‍, കരുണ്‍ താപ്പ, പ്രദീപ് കുമാര്‍, ശാന്തമ്മ ഫിലിപ്പ്, കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര് വിദ്യാസാഗര്‍, പി.വി സുരേഷ്, അര്ജുനന് തായലങ്ങാടി, കെ.ഖാലിദ്, എം അസിനാര്‍, ടോമി പാലച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്.