പെരിയ ഇരട്ടക്കൊല: സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായിരുന്ന കൃപേഷ്-ശരത് ലാല്‍ കൊലപാതക കേസില്‍ മുന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സി.ബി.ഐ പ്രതിചേര്‍ക്കപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഹെഡ്‌പോസ്റ്റാഫീസിന് മുന്നില്‍ സമാപിച്ചു. പ്രകടനത്തിന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, കോണ്‍ഗ്രസ് നേതാക്കളായ […]

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായിരുന്ന കൃപേഷ്-ശരത് ലാല്‍ കൊലപാതക കേസില്‍ മുന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സി.ബി.ഐ പ്രതിചേര്‍ക്കപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഹെഡ്‌പോസ്റ്റാഫീസിന് മുന്നില്‍ സമാപിച്ചു. പ്രകടനത്തിന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, കോണ്‍ഗ്രസ് നേതാക്കളായ പി.എ.അഷറഫലി, പി.വി.സുരേഷ്, സി.വി ജയിംസ്, കരുണ്‍ താപ്പ, എം.സി. പ്രഭാകരന്‍, കെ.ഖാലിദ്, അര്‍ജുന്‍ തായലങ്ങാടി, സാജിദ് മൗവ്വല്‍, ജി.നാരായണന്‍, ഉമേഷ് അണങ്കൂര്‍, പി.കെ. വിജയന്‍, ശാഹുല്‍ ഹമീദ്, സി.ജി. ടോണി, മുനീര്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it