കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിച്ച് കൊടിക്കുന്നിലും മുരളീധരനും

ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ നീക്കത്തോട് പരോക്ഷമായി വിയോജിച്ച് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ.മുരളീധരനും.മത്സരിക്കാനുള്ള ശശിതരൂരിന്റെ തീരുമാനത്തോട് താന്‍ അനുകൂലമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്നും മത്സരിക്കാന്‍ തരൂര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും പാര്‍ട്ടയുമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നെഹ്‌റു കുടുംബം അംഗീകരിക്കുന്നവര്‍ക്കേ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകൂകയുള്ളുവെന്ന് കെ. മുരളീധരനും പ്രതികരിച്ചു. പത്രിക നല്‍കുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് […]

ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ നീക്കത്തോട് പരോക്ഷമായി വിയോജിച്ച് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ.മുരളീധരനും.
മത്സരിക്കാനുള്ള ശശിതരൂരിന്റെ തീരുമാനത്തോട് താന്‍ അനുകൂലമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്നും മത്സരിക്കാന്‍ തരൂര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും പാര്‍ട്ടയുമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നെഹ്‌റു കുടുംബം അംഗീകരിക്കുന്നവര്‍ക്കേ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകൂകയുള്ളുവെന്ന് കെ. മുരളീധരനും പ്രതികരിച്ചു. പത്രിക നല്‍കുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജസ്ഥാനടക്കം പല പി.സി.സികളും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. നെഹ്‌റു കുടംബം അംഗീകരിക്കുന്ന ഒരാള്‍ പ്രസിഡണ്ടാകണമെന്ന നിലപാടിനാണ് കേരളത്തിലും മുന്‍തൂക്കം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും അശോക് ഗെലോട്ടും തമ്മില്‍ മത്സരത്തിന് കളമൊരുങ്ങുന്നതിനിടയിലാണ് കേരളത്തിലെ നേതാക്കളുടേതടക്കം പ്രതികരണങ്ങള്‍ വന്നുതുടങ്ങിയത്.

Related Articles
Next Story
Share it