രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു; പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍

കാസര്‍കോട്: വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് നടന്നത്. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും കാലിക്കടവ് ടൗണിലുള്ള പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തകര്‍ക്കപ്പെട്ടു. ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഇരച്ചുകയറിയ പ്രവര്‍ത്തകരാണ് നീലേശ്വരം മെയിന്‍ബസാറിലുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തത്. രാത്രി 7.30ന് ഓഫീസിന് താഴത്തുകൂടി ദേശീയപാതയിലെ മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് പോകുകയായിരുന്ന പ്രകടനത്തിനിടെ ഇരുപത്തിയഞ്ചോളം പേര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം […]

കാസര്‍കോട്: വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് നടന്നത്. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും കാലിക്കടവ് ടൗണിലുള്ള പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തകര്‍ക്കപ്പെട്ടു. ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഇരച്ചുകയറിയ പ്രവര്‍ത്തകരാണ് നീലേശ്വരം മെയിന്‍ബസാറിലുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തത്. രാത്രി 7.30ന് ഓഫീസിന് താഴത്തുകൂടി ദേശീയപാതയിലെ മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് പോകുകയായിരുന്ന പ്രകടനത്തിനിടെ ഇരുപത്തിയഞ്ചോളം പേര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലൈറ്റ് കണ്ടപ്പോള്‍ അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. ഓഫീസിലെ ഫര്‍ണിച്ചറുകളും അന്തരിച്ച നേതാക്കളുടെ ഫോട്ടോകളും ഓഫീസിലെ രണ്ട് മുറികളുടെ അലൂമിനിയം ഫാബ്രിക്കേഷനുകളും ഗ്ലാസുകളും അടിച്ചുതകര്‍ത്തു. ഈ സമയം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.രാമചന്ദ്രന്‍, അടക്കമുള്ളവര്‍ ഓഫീസിലുണ്ടായിരുന്നു. അക്രമത്തിനിടെ ഇവര്‍ ഓടി താഴെയിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് യോഗഹാളിന്റെ ജനല്‍ ചില്ലുകളും പത്തോളം കസേരകളും വാള്‍ഫാനും ഇരിപ്പിടങ്ങളും ട്യൂബ് ലൈറ്റുകളുമാണ് തകര്‍ക്കപ്പെട്ടത്. ഏഴംഗം സംഘം ഓഫീസിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം അക്രമം നടത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.നവീന്‍ബാബു ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂരില്‍ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി യായിരുന്നു സംഭവം. മന്ദിരത്തിന്റെ മുന്‍പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ്.

Related Articles
Next Story
Share it