കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം; മാറിത്തരാന്‍ താന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന വാദങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായി. മുതിര്‍ന്ന നേതാക്കള്‍ തന്നെ കാലങ്ങളോളം തുടരുന്ന സഹാചര്യം മാറി പുതുതലമുറ പാര്‍ട്ടി തലപ്പത്ത് വരണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. പ്രതിപക്ഷ നേതാവിനെ ഇന്നല്ലെങ്കില്‍ നാളെ തന്നെ പ്രഖ്യാപിക്കുമെന്നും […]

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന വാദങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായി. മുതിര്‍ന്ന നേതാക്കള്‍ തന്നെ കാലങ്ങളോളം തുടരുന്ന സഹാചര്യം മാറി പുതുതലമുറ പാര്‍ട്ടി തലപ്പത്ത് വരണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍ വ്യക്തമാക്കി.

സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. പ്രതിപക്ഷ നേതാവിനെ ഇന്നല്ലെങ്കില്‍ നാളെ തന്നെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും ഹൈക്കമാന്‍ഡാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ് പരാജയ കാരണം. ഹൈക്കമാന്‍ഡ് നന്നായി നയിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ആകാന്‍ വേണ്ടി രമേശ് ചെന്നിത്തലയും വി ഡി സതീശനും രംഗത്തുണ്ട്. വി. ഡി സതീശനെ നേതാവാക്കാനാണ് സാധ്യത.

കോണ്‍ഗ്രസ് മുക്ത കേരളത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആരോപണത്തില്‍ അക്കാര്യം മോഡി വിചാരിച്ചാല്‍ പോലും നടക്കില്ലെന്നും പിന്നല്ലേ പിണറായിയെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായാല്‍ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it