പാലം ഉദ്ഘാടനം ചെയ്തതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്

ഭോപ്പാല്‍: പാലം ഉദ്ഘാടനം ചെയ്തതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്തതിന് കോണ്‍ഗ്രസ് എം.എല്‍.എ സജ്ജന്‍ സിംഗ് വര്‍മക്കെതിരെയാണ് കേസ്. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണല്‍ ഓഫിസര്‍ സോമേഷ് ശ്രീവാസ്തവിന്റെ പരാതിയിലാണ് ഗോപാല്‍പുര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് തകര്‍ന്ന പാലം നാലു കോടി മുതല്‍ മുടക്കി പുനര്‍നിര്‍മിക്കുകയായിരുന്നു. പാലത്തിന്റെ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാല്‍ രണ്ടുമൂന്നു ദിവസത്തിന് ശേഷമേ […]

ഭോപ്പാല്‍: പാലം ഉദ്ഘാടനം ചെയ്തതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്‌നിയില്‍ നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്തതിന് കോണ്‍ഗ്രസ് എം.എല്‍.എ സജ്ജന്‍ സിംഗ് വര്‍മക്കെതിരെയാണ് കേസ്. പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണല്‍ ഓഫിസര്‍ സോമേഷ് ശ്രീവാസ്തവിന്റെ പരാതിയിലാണ് ഗോപാല്‍പുര്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞവര്‍ഷം മഴക്കാലത്ത് തകര്‍ന്ന പാലം നാലു കോടി മുതല്‍ മുടക്കി പുനര്‍നിര്‍മിക്കുകയായിരുന്നു. പാലത്തിന്റെ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാല്‍ രണ്ടുമൂന്നു ദിവസത്തിന് ശേഷമേ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കൂവെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ജൂണ്‍ 30ന് എംഎല്‍എ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു. സിംഗിനെ കൂടാതെ മറ്റു എട്ടോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

സെഹോര്‍ ജില്ലയിലെ നസ്റുല്ലാഹ് ഗഞ്ചിനേയും ദേവാസ് ജില്ലയിലെ ഖടേഗോണിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സീപ് നദിക്കു കുറുകെയുള്ള പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎല്‍എ ഉദ്ഘാടനം നടത്തി തുറന്നുകൊടുത്തതെന്നാണ് റിപോര്‍ട്ട്.

പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യേഗസ്ഥരുടെ ഉത്തരവിനോട് നിസ്സഹകരണം, മറ്റുള്ളവരുടെ ജീവന്‍ അപടകത്തിലാക്കല്‍ തുടങ്ങി വിവിധ ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. ഞാന്‍ ഉദ്ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നും അതിനാലാണ് കേസെടുത്തതെന്നും സിംഗ് ആരോപിച്ചു. പണി പൂര്‍ത്തീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it